2017 ൽ പുറത്തിറങ്ങി വൻ വിജയമായ മലയാള സിനിമ അങ്കമാലി ഡയറീസിന്റെ തെലുഗു റീമേക്ക് Falaknuma Das ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഗംഭീര പ്രതികരണം ലഭിച്ച ആദ്യ ടീസറിന് ശേഷം ട്രെയ്ലറും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. വിശ്വക്സെൻ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഫലക്നുമ ദാസിന്റെ വേഷം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനവും നിർവഹിച്ചിരിക്കുന്നത് എന്നത് ഫലക്നുമ ദാസിന്റെ ഒരു പ്രത്യേകതയാണ്.
ഒറിജിനലിനോട് കട്ടക്ക് നിൽക്കുന്ന ട്രെയ്ലറിന് മലയാള പ്രേക്ഷകർക്കിടിയിൽ നിന്ന് തന്നെ മികച്ച അഭിപ്രായം ലഭിക്കുന്നത് വളരെയധികം സന്തോഷം ലഭിക്കുന്ന കാഴ്ചയാണ്. പ്രത്യേകിച്ച് റീമേക്ക് എടുക്കുമ്പോൾ ദുരന്തം ആകാറുള്ള തെലുഗു പോലെ ഒരു ഇൻഡസ്ട്രിയിൽ.



