അഞ്ചാം പാതിരാ കാണാൻ തീയേറ്ററിൽ ജൂനിയർ ചാക്കോച്ചനും

തീയേറ്ററിൽ വിജയയാത്ര തുടങ്ങാൻ ഒരുങ്ങുന്ന അഞ്ചാം പാതിരാ ആദ്യദിനം തന്നെ കാണാൻ ചാക്കോച്ചന്റെ മകനും. വളരെ സന്തോഷത്തോടെ സമൂഹ മാധ്യമങ്ങളിൽ നടി ഉണ്ണിമായ പങ്കു വച്ച വിശേഷം ആണ് ഇപ്പോൾ വൈറൽ ആവുന്നത്. ചാക്കോച്ചന്റെ മകന്റെ ആദ്യ സിനിമ കാണൽ അനുഭവം അച്ഛന്റെ 2020 ലെ ആദ്യ റിലീസ്‌ ചിത്രമായ അഞ്ചാം പതിരായിലൂടെ ആണെന്ന കാപ്‌ഷനോടെ ആണ് തിരക്കഥാകൃത് ശ്യാം പുഷ്കരന്റെ ഭാര്യ കൂടിയായ ഉണ്ണിമായ പങ്കു വച്ചിരിക്കുന്നത്. അഞ്ചാം പാതിരായിൽ ഒരു ഗംഭീര വേഷം ചെയ്തിട്ടുണ്ട്‌ താരം.

മിഥുൻ മാനുവൽ – ചാക്കോച്ചൻ കൂട്ടുകെട്ടിൽ ഒരുങ്ങി ഇന്ന് തിയേറ്ററിൽ അഞ്ചാം പാതിരാക്ക്‌ ഇതിനോടകം മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്‌. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നായിട്ടാണ് ചിത്രം കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments