Saturday, August 15, 2020

ത്രില്ലർ സിനിമകളുടെ വസന്തം വീണ്ടും മലയാളത്തിലേയ്ക്ക് വരുമോ? അഞ്ചാം പാതിരാ അതിന്റെ തുടക്കമോ..?

മിഥുൻ മാനുവൽ തോമസ് കഥയെഴുതി ഒരുക്കി ഇന്നലെ തിയേറ്ററുകളിലെത്തിയ അഞ്ചാം പാതിരാ ആദ്യ ഷോ മുതൽ ഗംഭീര അഭിപ്രായങ്ങളുമായി ജൈത്രയാത്ര തുടരാൻ ഒരുങ്ങി കഴിഞ്ഞു. കുഞ്ചാക്കോ ബോബൻ പ്രധാന താരമായി എത്തുന്ന ചിത്രം വ്യത്യസ്തനായ ഒരു കുറ്റാന്വേഷകന്റെ കുറ്റാന്വേഷണ കഥയാണ്. ആദ്യ ഷോ മുതൽ സോഷ്യൽ മീഡിയകളിൽ വരുന്ന അഭിപ്രായങ്ങൾ നോക്കിയാൽ മനസിലാകും ഇത്‌ എല്ലാ മലയാള സിനിമയ്ക്കും ലഭിക്കുന്ന ഒന്നല്ല. ഒരു നെഗറ്റീവ് റിവ്യൂ പോലും ഇല്ലാതെ ഒരു ത്രില്ലർ സിനിമ ഇന്ന് വന്നിട്ടുണ്ടെങ്കിൽ അത് വഴി വെട്ടുന്നത് ഇനിയും മികച്ച ത്രില്ലറുകൾ മലയാളത്തിൽ ഉണ്ടാകാനുള്ള പ്രോത്സാഹനം തന്നെയാണ്.

ഇന്നലെയും ഇന്നുമായി നിരവധി എക്സ്ട്രാ ഷോകൾ ആണ് പല തീയേറ്ററുകളും ആഡ് ചെയ്തത്. ഇനിയും ഷോ കൗണ്ട് കൂട്ടണം എന്ന പ്രേക്ഷക അഭിപ്രായങ്ങളും വന്നു കൊണ്ടിരിക്കുന്നു. കൂടാതെ പുതിയ പല തിയേറ്ററുകളിൽ കൂടി ചിത്രം റിലീസ്‌ ചെയ്യുന്നു. മെമ്മറീസ്, മുംബൈ പോലീസ് തുടങ്ങിയ കുറ്റാന്വേഷണ പരമ്പരയ്ക്ക് ശേഷം ഈ ഒരു ജോണറിൽ മറ്റൊരു തരംഗം സൃഷ്ടിക്കാനും തുടക്കം കുറിക്കാനും അഞ്ചാം പാതിരാക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. 2020ലെ ആദ്യ ബ്ലോക്‌ബസ്റ്റർ ഹിറ്റ്‌ എന്ന പട്ടത്തിലേക്കാണ് ഇപ്പോൾ സിനിമയുടെ കുതിപ്പ്‌.

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

കൊള്ളാം..പൊളി…സാനം… ദൃശ്യ സംഗീത വിസ്മയവുമായി റാഷിൻ ഖാനും ടീമും.

റാഷിൻ ഖാനും ടീമും വീണ്ടും…ദൃശ്യ സംഗീത വിസ്മയവുമായി…. അമ്പോ… പൊളി…സാനം…ടീസർ ഇങ്ങനാണേൽ….കട്ട വെയ്റ്റിംഗ്….കണ്ടാൽ കൊതി തീരാത്ത കാഴ്ചകളും കേട്ടാൽ മതിവരാത്ത ഈണവും ചേർത്ത് വ്യത്യസ്ത ഭാഷകളിൽ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയി.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136അടി ആയി. രണ്ടാം ജാഗ്രതാ നിര്‍ദ്ദേശം ജില്ലാ ഭരണകൂടം ഉടന്‍ പുറപ്പെടുവിക്കും. ജലനിരപ്പ് 136 അടിയായാല്‍ അണക്കെട്ട്...

പുലിമുരുകനും ലൂസിഫറും കന്നട ഡബ്ബ്ഡ് വേർഷൻ ഉടൻ !!

മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളായ മോഹൻലാൽ ചിത്രങ്ങൾ പുലിമുരുകനും ലൂസിഫറും കന്നഡ മൊഴിമാറ്റ പതിപ്പുകൾ ഉടൻ ടിവിയിൽ എത്തുന്നു. പ്രമുഖ കന്നഡ ചാനലായ സ്റ്റാർ സുവർണയിലൂടെയാണ് ഇവ...

1 മില്യൺ കാഴ്ചക്കാരുമായി ‘ജസ്റ്റ്‌ മാരീഡ്‌’ ഷോർട്‌ ഫിലിം...

ശരത്‌ ജിനരാജ്‌ സംവിധാനം ചെയ്ത ‘ജസ്റ്റ്‌ മാരീഡ്‌’ ഷോർട് ഫിലിമിന് 1 മില്യൺ കാഴ്ചക്കാർ‌. വിവാഹത്തിന്റെ ആദ്യ രാത്രിയും മറ്റും നർമ്മത്തിൽ കലർത്തി അവതരിപ്പിച്ച ചിത്രം ഇതുവരെ 10 ലക്ഷത്തിന്...

കോവിഡ്‌ ടെസ്റ്റ്‌ നെഗറ്റീവ്‌, ഏഷ്യാനെറ്റ്‌ ഓണം പരിപാടിയിൽ പങ്കെടുക്കാൻ...

14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ്‌ കോവിഡ്‌ ടെസ്റ്റും പൂർത്തിയാക്കി മോഹൻലാൽ എത്തി. ഏഷ്യാനെറ്റിന്റെ ഓണം പരിപാടിയിൽ പങ്കെടുക്കാൻ ആയിട്ടാണ് മോഹൻലാൽ ചെന്നൈയിൽ നിന്ന് വന്നത്‌. ഓണം പരിപാടിയുടെ റിഹേഴ്സൽ ചിത്രങ്ങൾ...

‘സഖി’യായി കീർത്തി സുരേഷ്‌; ഗുഡ്‌ ലക്ക്‌...

കീർത്തി സുരേഷ്‌ നായികയാകുന്ന പുതിയ ചിത്രമായ 'ഗുഡ്‌ ലക്ക്‌ സഖി'യുടെ ടീസർ പുറത്തിറങ്ങി. നാഗേഷ്‌ കുകുനൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം 3 ഭാഷയിൽ ആണ് പുറത്തിറങ്ങുന്നത്‌. തെലുഗു, മലയാളം,...

പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി നിർമ്മാതാവ്‌ രാജീവ്‌...

ഓർഡിനറി, അനാർക്കലി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മാജിക്‌ മൂൺ പ്രൊഡക്ഷൻസ്‌ നിർമ്മാതാവ്‌ രാജീവ്‌ ഗോവിന്ദൻ മറ്റൊരു പ്രൊഡക്ഷൻ കമ്പനിയുമായി വരുന്നു. കോവിഡ്‌ കാലഘട്ടത്തിന്റെ ഈ മാറിയ സാഹചര്യങ്ങളിൽ ചെറിയ ബഡ്‌ജറ്റിൽ...

കൊള്ളാം..പൊളി…സാനം… ദൃശ്യ സംഗീത വിസ്മയവുമായി റാഷിൻ...

റാഷിൻ ഖാനും ടീമും വീണ്ടും…ദൃശ്യ സംഗീത വിസ്മയവുമായി…. അമ്പോ… പൊളി…സാനം…ടീസർ ഇങ്ങനാണേൽ….കട്ട വെയ്റ്റിംഗ്….കണ്ടാൽ കൊതി തീരാത്ത കാഴ്ചകളും കേട്ടാൽ മതിവരാത്ത ഈണവും ചേർത്ത് വ്യത്യസ്ത ഭാഷകളിൽ...
0
Would love your thoughts, please comment.x
()
x