എൽസമ്മ എന്ന ആൺകുട്ടി, ഓർഡിനറി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നടി ആൻ അഗസ്റ്റിൻ. 2013ൽ ആർട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. 2015ൽ നീന എന്ന ചിത്രത്തിലെ നായിക വേഷത്തിന് ശേഷം ആൻ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. പിതാവ് അഗസ്റ്റിന്റെ ചുവട് പിടിച്ചായിരുന്നു ആനിന്റെ സിനിമ രംഗത്തേക്കുള്ള പ്രവേശനം. ഇപ്പോൾ താൻ നിർമ്മാണ മേഖലയിലേക്ക് ഇറങ്ങുന്ന വാർത്ത പങ്ക് വച്ചിരിക്കുകയാണ് താരം.
പരസ്യചിത്ര നിര്‍മ്മാതാക്കളായ മിറാമര്‍ ഫിലിംസുമായി ചേര്‍ന്നാണ് ഫീച്ചര്‍ഫിലിം നിര്‍മ്മാണരംഗത്തേക്ക് ആന്‍ അഗസ്റ്റിന്‍റെ പ്രവേശനം. നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവരുമെന്ന സൂചനയും നല്‍കുന്നുണ്ട്.
“മിറാമര്‍ ഫിലിംസുമായി ചേര്‍ന്ന് സിനിമാ നിര്‍മ്മാണരംഗത്തേക്ക് എന്‍റെ ആദ്യ ചുവടുകള്‍ വെക്കുകയാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്‍റെ പരിചിത ഇടങ്ങളിലേക്കും വേരുകളിലേക്കുമുള്ള മടക്കവുമാണ് ഇത്. ഒരിക്കല്‍ക്കൂടി ആരംഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ ദൈവാനുഗ്രഹത്തിനും നിങ്ങള്‍ക്കും നന്ദി, സ്നേഹവും പിന്തുണയും പ്രാര്‍ഥനയും അനുഗ്രഹവും നല്‍കിയതിന്”, ആന്‍ അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.



