ജൂഡ് ആന്റണി ചിത്രം ‘സാറാസ്’ അടുത്ത മാസം അഞ്ചിന് ആമസോണ്‍ പ്രൈമില്‍ റിലീസാകും. അന്ന ബെന്നും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സണ്ണി വെയ്ന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വിവരം പങ്കുവച്ചത്. ചിത്രത്തിലെ ഒരു ഗാനം പങ്കുവച്ചുകൊണ്ടാണ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സിനിമ സ്ട്രീം ചെയ്യുമെന്ന് സണ്ണി അറിയിച്ചത്.
അന്ന ബെന്നിന്റെ പിതാവ് ബെന്നി പി നായരമ്ബലം, മല്ലിക സുകുമാരന്‍, പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദിഖ്, വിജയകുമാര്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പികെ മുരളീധരന്‍, ശാന്ത മുരളി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ അക്ഷയ് ഹരീഷ്, ഷാന്‍ റഹ്മാനാണ് സംഗീതം. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗഥ എന്നിവയാണ് ജൂഡ് ആന്റണി മുന്‍പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.




