അനൂപ് മേനോന് നായകനാകുന്ന സസ്പെന്‍സ് ത്രില്ലര്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ബിബിന്‍ കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിൽ ക്രൈംബ്രാഞ്ച് സി.ഐ.യായിട്ടാണ് അനൂപ് മേനോന് എത്തുന്നത്.
ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനിഷ് കെ.എന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഒരു കുട്ടം പുതുമുഖങ്ങളുടെ കൂട്ടായ സംരംഭമാണിത്. പുതുമയുള്ള ചിത്രം ആകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
അനൂപ് മേനോനും ലിയോണ ലിഷോയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനുമോഹന്‍, നന്ദു, എന്നിവരും മറ്റ് പുതുമുഖങ്ങളും അഭിനയിക്കുന്നു. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സന്തോഷ് രാമന്. മേക്കപ്പ് പ്രദീപ് രംഗന്, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്ടോളര്- നോബിള്‍ ജേക്കബ്ബ്, വാഴൂര്‍ ജോസ് തുടങ്ങിയവരും അണിയറയിൽ ചേരുന്നു.



