മരടിന്റെ കഥ വെള്ളിത്തിരയിലേക്ക്; അനൂപ്‌ മേനോൻ പ്രധാന വേഷത്തിൽ

നിയമ ലംഘന വിധേയമായി തകർത്ത മരടിലെ ഫ്ലാറ്റുകളുടെ സംഭവം സിനിമ ആകുന്നു. സംവിധായകൻ കണ്ണൻ താമരക്കുളം ആണ് മരട്‌ സംഭവത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നത്‌. ചിത്രത്തിന്റെ പേര് മരട് 357 എന്നാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത്‌ വിട്ടിരുന്നു.

ധർമജൻ ഒരു പ്രധാന റോൾ ചെയ്യുമെന്ന് ആദ്യമേ വിവരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അനൂപ് മേനോനും ചിത്രത്തിന്റെ ഭാഗമാണെന്ന് ആണ് കിട്ടുന്ന വിവരങ്ങൾ. ഫ്ലാറ്റിൽ താമസിച്ചിരുന്നവരുടെ ജീവിതമായിരിക്കും സിനിമ കൂടുതൽ എടുത്തു കാട്ടുക. അനൂപ്‌ മേനോൻ, ധർമജൻ എന്നിവർക്ക്‌ പുറമെ സെന്തിൽ കുമാറും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്‌. ജനുവരി 20ന് ചിത്രീകരണം ആരംഭിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments