ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം 2 വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിൽ മോഹൻലാലിൻറെ മൂത്ത മകളുടെ കഥാപാത്രം ചെയ്ത അൻസിബയുടെ ഫോട്ടോ ഷൂട്ട് ആണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആകുന്നത്.
സിനിമയുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് അന്‍സിബ പങ്ക് വെച്ചിരിക്കുന്നത്. ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പ് പറയാനും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണെങ്കില്‍ അങ്ങനെ വരുൺ ആണോ അത് എന്ന ചോദ്യം ആണ് ചോദിക്കുന്നത്.
പ്രമുഖ സിനിമ വെബ്സൈറ്റായ ഐഎംഡിബിയുടെ മോസ്റ്റ് പോപ്പുലര്‍ സിനിമ പട്ടികയില്‍ ദൃശ്യം 2 സ്ഥാനം നേടി. നൂറ് സിനിമകളാണ് പട്ടികയിലുള്ളത്. റിലീസ് ചെയ്യപ്പെട്ടതും റിലീസിന് ഒരുങ്ങിയതുമായ ചിത്രങ്ങള്‍ മോസ്റ്റ് പോപ്പുലര്‍ ലിസ്റ്റില്‍ ഉണ്ട്. 8.8 ആണ് ദൃശ്യത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. 19,000ല്‍ അധികം പേർ സിനിമയ്ക്ക് റേറ്റിംഗ് നൽകിയിട്ടുണ്ട് എന്നാണ് സൈറ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.



