‘ചെരാതുകൾ’ ആന്തോളജി ഓ ടി ടി റിലീസിന് എത്തി

ആറു ചെറിയ കഥകള്‍ ചേര്‍ന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി സിനിമ ഓടിടി റിലീസിന് എത്തി. ജൂണ്‍ 17ന് ആണ് സിനിമ റിലീസ് ആയത്. മലയാളത്തിലെ പത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ചിത്രം റിലീസ് ചെയ്യുക. ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

മമ്മൂട്ടി, സുരേഷ്പു ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം പ്രമുഖര്‍ ചേര്‍ന്ന് ‘ചെരാതുകൾ’ ൻ്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്.

മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോസ്‌കുട്ടി ഉള്‍പ്പടെ ആറു പേരാണ് ക്യാമറാ കൈകാര്യം ചെയ്യുന്നത്, സി.ആര്‍ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകര്‍ നിര്‍വഹിക്കുന്നു.

youtube abonnees kopen