ആന്റണി വര്‍ഗീസ് നായകനാകുന്ന ‘അജഗജാന്തരം’ തിയറ്റർ റിലീസിന് എത്തുന്നു

‘അജഗജാന്തരം’ എന്ന ചിത്രം തിയേറ്റര്‍ റിലീസിന് എത്തുന്നു. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന ചിത്രമാണിത്. അര്‍ജുന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അജഗജാന്തരത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവേല്‍ ജോസഫും അജിത് തലപ്പിള്ളിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

സിനിമയിൽ ചെമ്പൻ വിനോദ്, സാബുമോന്‍, സുധി കോപ്പ, ലുക്ക് മാന്‍, ജാഫര്‍ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജ്‌ലീഷ് എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നുണ്ട്. ജിന്റോ ജോര്‍ജ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഷമീര്‍ മുഹമ്മദ് ആണ് ചിത്രസംയോജനം.