മമ്മൂക്കയുടെ പേരൻപ്‌ കണ്ട്‌ കരഞ്ഞു അനു സിതാര !!

പേരൻപിന്റെ അലയടികൾ നിലക്കുന്ന ലക്ഷണമില്ല. റാം സംവിധാനം ചെയ്ത്‌ മമ്മൂക്ക കേന്ദ്ര കഥാപാത്രമായി എത്തിയ ‘പേരൻപ്’ എന്ന തമിഴ്‌ സിനിമയുടെ കേരള ലോഞ്ച്‌ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. ഇതിനോടൊപ്പം നടന്ന പ്രീമിയർ ഷോ കഴിഞ്ഞ്‌ മലയാളത്തിലെ ഒട്ടനവധി താരങ്ങളും പങ്കെടുത്തിരുന്നു. ഇവർക്കെല്ലാം സിനിമയെ കുറിച്ച്‌ പറയാൻ ഒറ്റ വാക്ക്‌ മാത്രം ” ഗംഭീരം “.

മലയാളത്തിന്റെ യുവനായിക അനു സിതാര സിനിമ കണ്ട്‌ കണ്ണു നിറഞ്ഞെന്നാണ് അഭിപ്രായപ്പെട്ടത്‌. എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ചിത്രമാണെന്നും നമ്മുടെ മമ്മൂക്കയെ വെച്ച്‌ ഇങ്ങനെയൊരു ചിത്രം തമിഴിൽ വന്നതിൽ നമുക്കേറെ അഭിമാനിക്കാമെന്നും താരം അഭിപ്രായപെട്ടു.

ഫെബ്രുവരി 1ന് ചിത്രം ലോകമെങ്ങും റിലീസിനെത്തും. ആന്റോ ജോസഫ്‌ ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments