ഒരൊറ്റ ചിത്രം കൊണ്ടുതന്നെ മലയാളിപ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ മേരി എന്നകഥാപാത്രം മാത്രംമതി ആരാധകർക്ക് അനുപമയെ ഓർക്കാൻ. പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ സജീവമായി താരം.
തമിഴിലും തെലുങ്കിലും പ്രമുഖ താരങ്ങളോടൊപ്പം അനുപമയെത്തി. പ്രധാന കഥാപാത്രമായിത്തന്നെ. ഇപ്പോഴിതാ കിടിലൻ മേയ്ക്ക് ഓവർ നടത്തി പ്രേക്ഷകരെയാകെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.



