അനിയൻ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ; ഏറ്റെടുത്ത് ആരാധകർ

പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. അനിയന്റെ ഏണത്ത് കയറി ഇരിക്കുന്ന അനുപമയുടെ ചിത്രമാണ് ഇപ്പോൾ വൈറലായത്.

സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് താരം. നിരവധി റീയാക്ഷനും കമന്റുകളുമാണ് താരം പങ്കുവെച്ച ചിത്രത്തിന് കിട്ടുന്നത്.

അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിൽ നിവിൻ പോളിയുട നായിക ആയിട്ടായിരുന്നു അനുപമയുടെ സിനിമ അരങ്ങേറ്റം. തുടർന്ന് തമിഴിലും തെലുങ്കിലും അനുപമ നിരവധി ചിത്രങ്ങളിൽ ഭാഗമായി. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.