മാലാഖയെ വരവേറ്റ് താര ദമ്പതികൾ; കോലിക്കും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ഭാര്യയായ ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമയും ആദ്യത്തെ കൺമണിയെ വരവേറ്റു. താരദമ്പതികൾക്ക് പെൺകുഞ്ഞാണ് ജനിച്ചത്.

ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ പര്യടനത്തിനിടയ്ക്ക് വച്ച്‌ കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.

‘ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനങ്ങള്‍ക്കും സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി. അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ഏറ്റവും സന്തോഷം. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുമെന്ന് കരുതുന്നു. ഇഷ്ടത്തോടെ, വിരാട്’ എന്നാണ് കോലി കുറിച്ചത്.