സ്വിം സ്യൂട്ടിൽ ഗർഭകാലം ആഘോഷമാക്കി അനുഷ്ക; മാലാഖയെന്ന് വിശേഷിപ്പിച്ച് സാമന്ത

തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് അനുഷ്ക ശർമ്മ. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്ക. ഇപ്പോൾ ആദ്യത്തെ കൺമണിയെ വരവേൽക്കനൊരുങ്ങുകയാണ് താരദമ്പതികൾ.

സോഷ്യൽ മീഡിയയിൽ സജീവമായ അനുഷ്ക തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അനുഷ്കയുടെ സ്വിംസ്യൂട്ട് ചിത്രമാണ്. കറുത്ത സ്വിംസ്യൂട്ട് ധരിച്ച്‌ പൂളില്‍ നില്‍ക്കുന്ന ചിത്രം നടി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

നടിയുടെ ചിത്രം ആരാധകര്‍ മാത്രമല്ല തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ ലോകവും ഏറ്റെടുത്തിട്ടുണ്ട്. അനുഷ്കയെ മാലാഖ എന്നു വിശേഷിപ്പിച്ചാണ് തെന്നിന്ത്യൻ നടി സാമന്തയുടെ കമന്റ്. പ്രിയതാരത്തിന് ആശംസകൾ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.