തന്റെ അപരയാണെന്ന് പറഞ്ഞ അമേരിക്കൻ ഗായികക്ക്‌ അനുഷ്ക നൽകിയ കിടിലൻ മറുപടി !!

ബോളിവുഡ് നായിക അനുഷ്‌ക ശർമയ്ക്ക് അപരയെ കിട്ടിയത് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. അനുഷ്‌കയുടെ അതേ രൂപ സാദൃശ്യമുള്ള ജൂലിയ മൈക്കൽസ് എന്ന ഇംഗ്ലീഷ് ഗയികയാണ് അനുഷ്‌കയുടെ അപര.
ജൂലിയ മൈക്കൽസ് തന്നെ ഇക്കാര്യം ട്വിറ്ററിൽ അനുഷ്‌കയെ ടാഗ് ചെയ്തു പറയുകയും ഇരുവരും ഹാസ്യ രൂപേണ കൈകാര്യം ചെയ്യുകയും ചെയ്തു.

ജൂലിയ ഇട്ട ട്വീറ്റിന് അനുഷ്ക നൽകിയ മറുപടി ഏറെ ചിരിയുണർത്തുന്നതായിരുന്നു. ‘അതെ നമ്മൾ ഇരട്ടകളാണ്, നിങ്ങളെയും നമ്മുടെ രൂപസാദൃശ്യമുള്ള ബാക്കിയുള്ള 5 പേരെയും ഇത്രയും കാലമായി ഞാൻ തിരയുകയായിരുന്നു’ എന്നാണ് അനുഷ്ക പറഞ്ഞത്‌.

കഴിഞ്ഞ ആഴ്ച്ചയിൽ ജൂലിയ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഫോട്ടോ ആരാധകർ കണ്ടെത്തുകയും പിന്നീട് ഇവസർ തമ്മിലുള്ള രൂപ സാദൃശ്യം ലോകം അറിയുകയുമാണ് ഉണ്ടായത്. എന്തായാലും ഇപ്പോൾ ബോളിവുഡിലെ വലിയ തമാശയാണ് ഈ ‘ഇരട്ടകൾ’.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments