പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച്‌ അനുഷ്ക ശർമ!!

ബോളിവുഡിൽ പുതുതലമുറയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് അനുഷ്ക ശർമ. ചുരുങ്ങിയ കാലം കൊണ്ട്‌ തന്റേതായ സ്ഥാനം ബോളിവുഡിൽ നേടിയെടുത്ത അനുഷ്ക എന്നും മികച്ച വ്യത്യസ്ത കഥാപാത്രം ചെയ്യാൻ ശ്രമിക്കുന്ന അഭിനേത്രി കൂടിയാണ്. താരത്തിന്റേതായി അവസാനം വന്ന ഹൊറർ ചിത്രം ‘പാരി’ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു.

ഇപ്പോൾ താരത്തിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളത്‌. അനുഷ്കയുടെ പ്രായമായ ഗെറ്റപ്പിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ എങ്ങും തരംഗമായിക്കൊണ്ടിരിക്കുന്നത്‌.

ആരാധകർ ഞെട്ടലോടെയാണ് താരത്തിന്റെ പുതിയ ലുക്കിനെ വരവേറ്റത്‌. സ്റ്റാൻഡേർഡ്‌ ചാർട്ടേർഡ്‌ ബാങ്കിന്റെ പുതിയ പരസ്യ ചിത്രത്തിന് വേണ്ടിയായിരുന്നു അനുഷ്കയുടെ ഈ കിടിലൻ മേക്ക്‌ഓവർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments