ത്രില്ലറുമായി മാധവനും അനുഷ്കയും; നിശബ്ദം ആമസോൺ പ്രൈമിൽ റിലീസിനെത്തും

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായകൻ മാധവനും, സൂപ്പർ നായിക അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന ചിത്രമാണ് നിശബ്ദം. ഹേമന്ത് മധുകർ സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ ചിത്രം റിലീസിനൊരുങ്ങുകയാണ്. കോവിഡ് പ്രതിസന്ധിമുലം മൂലം ചിത്രം ഒക്‌ടോബര്‍ രണ്ടിന് ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യും.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധവനും, അനുഷ്‌കയും ഒരുമിച്ച് അഭിനയിക്കുന്നത്. കാഴ്ചവൈകല്യമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകന്റെ വേഷമാണ് ചിത്രത്തിൽ മാധവൻ ചെയ്യുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌ക.

ചിത്രത്തില്‍ ശാലിനി പാണ്ഡെയും , അഞ്ജലിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.