ഞാൻ കെട്ടിക്കോട്ടെ എന്ന് ആരാധകൻ; രസകരമായ മറുപടിയുമായി അനുശ്രീ

മലയാളിയുടെ പ്രിയ താരമാണ് അനുശ്രീ. സാമൂഹിക മാധ്യമത്തിൽ സജീവവുമാണ് താരം. കഴിഞ്ഞ ദിവസം അവർ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ഞാന്‍ കെട്ടിക്കോട്ടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് രസകരമായ മറുപടിയാണ് അനുശ്രീ നല്‍കിയിരിക്കുന്നത്. ‘കെട്ടിക്കോളൂ വീട്ടുകാര്‍ക്ക് സമ്മതമാണേല്‍ ഒന്നോ രണ്ടോ കെട്ടിക്കോളൂ’വെന്നായിരുന്നു മറുപടി.

സംവാദത്തിൽ രസകരമായ ചോദ്യങ്ങൾക്ക് രസകരമായ മറുപടികളാണ് അനുശ്രീ നല്‍കിയത്. കറന്റ് ക്രഷ് ആരാണെന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്.’കെഎസ്‌ഇബി’ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.

ഇപ്പോഴത്തെ മൊബൈല്‍ റിംഗ് ടോണ്‍ ഏതെന്ന് ചോദിച്ചപ്പോള്‍ നമശിവായ എന്ന ട്യൂണ്‍ വെച്ച്‌ കേള്‍പ്പിക്കുകയും ചെയ്‍തു. മറ്റൊരു ആരാധകന്റെ അഭ്യർത്ഥനപ്രകാരം കുടുംബത്തിന് ഒപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു.