വരാനിരിക്കുന്നത് തമിഴുൾപ്പെടെ മൂന്നു ചിത്രങ്ങളെന്ന് അൻവർ റഷീദ്; അൽഫോൺസ് പുത്രൻ കൂട്ടുകെട്ടിലും പുതിയ ചിത്രം

കൊവിഡ് പ്രതിസന്ധികൾ നീങ്ങിയാലുടൻ പുറത്തിറങ്ങുന്നത് മൂന്ന് സിനിമകളെന്ന് സംവിധായകൻ അൻവർ റഷിദ്. രണ്ടു സിനിമകൾ നിർമ്മിക്കുകയും ഒന്ന് സംവിധാനം ചെയ്യുകയുമാണ്. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു ചിത്രവും ഉണ്ടാകും. ഇരുവരുചേയും കൂട്ടുകെട്ടിലെത്തിയ പ്രേമം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു ട്രെന്‍ഡ് സെറ്ററായി മാറുകയായിരുന്നു. മാത്രമല്ല ബോക്സ്‌ഓഫീസിലും ഗംഭീര കളക്ഷനാണ് ചിത്രം നേടിയത്.

യൂട്യൂബിലൂടെ ഹിറ്റായ അംബുജി സംവിധാനം നിര്‍വഹിച്ച ‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരീസും അന്‍വര്‍ റഷീദ് നിര്‍മിക്കും. അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം തമിഴിലാണ്. ‘കത്തി’ എന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്‍ ദാസിനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. തമിഴ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് മലയാള സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസാണ്.

അല്‍ഫോണ്‍സ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒതളങ്ങ തുരുത്ത് സീരീസിന്റെ സംവിധായകന്‍ അംബുജി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുക. ചിത്രങ്ങളെല്ലാം തീയേറ്റർ റിലീസ് ലക്ഷ്യമിട്ടാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അൻവർ റഷീദിന്റെ സംവിധാനത്തിൽ അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം ട്രാൻസ് ആണ്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...