സിനിമയിൽ റൊമാൻ്റിക് രംഗങ്ങൾ കുറയുന്നതിൻ്റെ കാരണം പറഞ്ഞ് അപർണ്ണ ബാലമുരളി

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തൻ്റേതായ ഇടം ഉണ്ടാക്കിയെടുത്ത നടിയാണ് അപർണ്ണ ബാലമുരളി. സിനിമയിൽ റൊമാൻസ് ചെയ്യാൻ കഴിയാത്തതിൻ്റെ കാരണം താരം തന്നെ പറയുകയാണ്.

തൻ്റെ ‘മുയൽ പല്ലാണ്’ അതിൻ്റെ കാരണം എന്നാണ് അപർണ്ണ പറയുന്നത്. എന്നാല് ചില സിനിമകളിൽ അപർണ്ണ പ്രണയ നായികയായി തന്നെ എത്തിയിട്ടും ഉണ്ട്. എന്നാല് അവ പരമ്പരാഗത നായികാ സങ്കൽപ്പങ്ങൾ ആയിരുന്നില്ല.

എല്ലാത്തരം വേഷങ്ങളും ആസ്വദിക്കുന്നു എന്നും അപർണ്ണ പറയുന്നു. കോമഡി ചെയ്യുമ്പോൾ തന്നിലെ അഭിനയെത്രി വലിയ കുഴപ്പമില്ല എന്ന് തോന്നും എന്നും അപർണ്ണ പറയുന്നു.