സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിൽ നായിക അപർണ ബാലമുരളി; ഷൂട്ടിംഗ്‌ നാളെ ആരംഭിക്കും !!

സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിൽ നായികയായി മലയാളി താരം അപർണ ബാലമുരളി. 2D എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമിക്കുന്നത്‌. സർവം താള മയം എന്ന ചിത്രത്തിന് ശേഷം അപർണ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ്‌ ചിത്രം കൂടിയാണിത്‌. ജിവി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയിൽ വെച്ച്‌ നടന്നു. ചിത്രീകരണം നാളെ ആരംഭിക്കും.

എയർ ഡെക്കാൻ ഫൗണ്ടർ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതമായിരിക്കും ചിത്രം പറയുന്ന കഥ. ഗോപിനാഥൻ ആയി സൂര്യയും അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിൽ അപർണയും എത്തുന്നു. അദ്ദേഹത്തിന്റെ ഭാര്യയുമായി അപർണക്ക്‌ നല്ല രൂപ സാദൃശ്യമുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി തമിഴ്‌ നിരൂപകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments