‘മിഷന്‍ സി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. അപ്പാനി ശരത്ത് നായകൻ ആകുന്ന സിനിമയിൽ കൈലാഷും മേജര്‍ രവിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മീനാക്ഷി ദിനേശ് ആണ് സിനിമയിലെ നായിക. പൊറിഞ്ചു മറിയം ജോസില്‍ നൈല ഉഷയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ താരമാണ് മീനാക്ഷി. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ‘മിഷൻ സി’. ഗംഭീര അഭിപ്രായമാണ് ട്രെയലറിന് ലഭിച്ച്ചുകൊണ്ടിരിക്കുന്നത്.
ഒരു ബസ് ഹൈജാക്ക് ചെയ്യപ്പെടുന്നതും അത് തിരിച്ചുപിടിക്കാന്‍ കമാന്‍ഡോകള്‍ എത്തുന്നതും തുടർ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ആക്ഷനും ചേസിങ് രംഗങ്ങളും കൊണ്ട് നിറഞ്ഞതാണ് ട്രെയിലര്‍. ‘ചേസിങ് ബിയോണ്ട് ലിമിറ്റ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍ തന്നെ.
വിനോദ് ഗുരുവായൂര്‍ തന്നെ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലുമായി എത്തും. മുല്ലാ ഷാജി ആണ് സിനിമ നിര്‍മിക്കുന്നത്. സുശാന്ത് ശ്രീനി ക്യാമറ കൈകാര്യം ചെയ്യുന്നു. സംഗീതം ഹണി-പാര്‍ഥസാരഥി ഒരുക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കുന്നത് എബി ടോം സിറിയക് ആണ്. ചിത്രസംയോജനം റിയാസ് കെ. തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു.



