കരിയറിലെ മികച്ച പ്രകടനവുമായി നിരഞ്ച്; ഫൈനൽസ് എങ്ങും മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്നു.

പി ആർ അരുൺ സംവിധാനം ചെയ്തു കഴിഞ്ഞ വാരം തീയേറ്ററുകളിൽ എത്തിയ ഫൈനൽസ്‌ ആണ് ഓണം റിലീസുകൾക്കിടയിലെ മികച്ച ചിത്രമെന്ന് ഏവരും വിലയിരുത്തുന്നു. റെജിഷ വിജയൻ കേന്ദ്ര കഥാപാത്രമായ ചിത്രത്തിലെ നായകനായ നിരഞ്ചും കൈയ്യടികളും അഭിനന്ദനവും വാരിക്കൂട്ടുകയാണ്. തന്റെ കരിയറിലെ മികച്ച പ്രകടനമാണ് നിരഞ്ച്‌ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത് എന്ന ചിത്രം കണ്ട എല്ലാ പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നു. സൈക്ലിസ്റ്റ് ആയ റെജിഷയുടെ കാമുകനും സുഹൃത്തും എല്ലാമായ മാനുവൽ എന്ന യുവാവ് ആയിട്ടാണ് നിരഞ്ച് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്‌.

ഇത് വരെ കരിയറിൽ വലിയ ഉയർച്ചകൾ ഇല്ലാതിരുന്നിട്ടു കൂടി സിനിമയ്ക്ക് വേണ്ടിയുള്ള കഠിന പരിശ്രമത്തിനവസാനം വിജയം കണ്ടിരിക്കുകയാണ് താരം. മാത്രമല്ല അഭിനയത്തിനപ്പുറം കഥാപാത്രത്തിന് വേണ്ടി നിരഞ്ച് എടുത്ത കായികാധ്വാനവും കയ്യടികൾ അർഹിക്കുന്നു. ഇനിയും വരാനിരിക്കുന്ന ചിത്രങ്ങളിൽ നല്ലൊരു താരത്തിനൊപ്പം മികച്ചൊരു നടനെയും കാണാൻ നമുക്ക് സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments