നറുമുഖയെ നറുമുഖയെ, നീയൊരു നാളികെ നില്ലായ്… ഈ പാട്ടിന് പുതിയൊരു
മുഖം നൽകിയിരിക്കുകയാണ് അർച്ചിതയുടെ നറുമുഖയെ എ ഡാൻസേഴ്സ് ഡ്രീം
എന്ന മ്യൂസിക്കൽ ആൽബം. എ ആർ റഹ്മാനും മോഹൻലാലിനും ട്രിബ്യൂട്ട്
ആയിട്ടാണ് ആൽബം ഒരുക്കിയിട്ടുള്ളത്. ആൽബത്തിൽ അർച്ചിത ഫ്രീസ്റ്റൈൽ
ശാസ്ത്രീയ നൃത്തമാണ് അവതരിപ്പിച്ചിരിക്കുന്നത്. എംജി സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി നാലു തവണ
കലാതിലകപ്പട്ടം നേടിയ കണ്ണൂർ സ്വദേശി അർച്ചിതയാണ് നൃത്തം അവതരിപ്പിച്ചത്. മഞ്ജു വാര്യരും രമ്യാ നമ്പീശനും ചേർന്നാണ് ആൽബം റിലീസ്ചെയ്തത്.
പാട്ടിൽ നിറഞ്ഞു നിൽക്കുന്ന പ്രണയത്തെ ഒരു സാധാരണ പെൺകുട്ടിയുടെ
നൃത്തത്തോടുള്ള പ്രണയത്തെ ഉപമിച്ചാണ് പുതിയ ആവിഷ്കാരം നടത്തിയിരിക്കുന്നത്. സ്വപ്നങ്ങളിൽ മാത്രം ശബ്ദിക്കുന്ന ചിലങ്കയും ആഗ്രഹങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചുവടുകൾ കൺമുന്നിൽ കാണുന്ന പെൺകുട്ടിയിലൂടെയാണ് കഥ
പറയുന്നത്. തൊടുപുഴയിലെ ആനചാടിക്കുത്ത് വെള്ളച്ചാട്ടത്തിലാണ് ആൽബം ചിത്രീകരിച്ചിക്കുന്നത്. വിനോയ് കോട്ടക്കലാണ് ആൽബം സംവിധാനം ചെയ്തത്. ആൽബത്തിന്റെ കവർ വേർഷൻ ഒരുക്കിയിരിക്കുന്നത് സാജൻ കമലാണ്. സംഗീത വിജയനും ചിമ്മു ജയകുമാറുമാണ് പാട്ട് പാടിയത്.



