അർജുൻ അശോകനും ‘കടുവ’യിലേക്ക്; ആവേശമുണർത്തുന്ന യുവനടന് സ്വാഗതമെന്ന് പൃഥ്വിരാജിന്റെ കുറിപ്പ്

ഷാജി കൈലാസും പൃഥ്വിരാജുവും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് കടുവ. അർജുൻ അശോകനും സിനിമയുടെ ഭാഗമാകും എന്നാണ് പുതിയ വാർത്ത. ആവേശമുണർത്തുന്ന യുവനടൻ എന്ന് അർജുന്റെ ചിത്രത്തിനൊപ്പം പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തു. താന്‍ ലൊക്കേഷനില്‍ എത്തിയ ചിത്രം അര്‍ജുന്‍ അശോകനും ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരുന്നു.

കടുവയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.

അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, രാഹുല്‍ മാധവ് തുടങ്ങി വന്‍ താരനിര തന്നെ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. വിവേക് ഒബ്രോയ്‌ ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംയുക്ത മേനോനാണ് നായിക.