അർജുൻ അശോകൻ നായകനാകുന്ന ‘മെമ്പർ രമേശൻ 9ആം വാർഡ്‌’; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനായ അർജ്ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രമാണ് മെമ്പർ രമേശൻ 9-ാം വാർഡ്. ചെമ്പൻ വിനോദ്, സാബുമോൻ, ശബരീഷ് വർമ്മ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഗായത്രി അശോക് നായികയായി എത്തുന്നു. ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ നടൻ ടോവിനോ തോമസ്‌ പുറത്തിറക്കി.

ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു. ബോബൻ & മോളി എന്റർടൈൻമെന്റ്സ് ന്റെ ബാനറിൽ ബോബൻ, മോളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതരായ ആന്റോ ജോസ് പെരേര യും എബി ട്രീസ പോൾ ഉം ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നു. ഗാനരചനയ്ക്ക് പുറമെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ആയും ശബരീഷ് വർമ്മയും പ്രവർത്തിക്കുന്നുണ്ട്‌. ഗ്രാമ പശ്ചാതലത്തിൽ കഥ പറയുന്ന ഒരു മുഴുനീള പൊളിറ്റിക്കൽ ഫാമിലി എന്റർടൈനറാണ് മെമ്പർ രമേശൻ 9-ാം വാർഡ്.