അർജുൻ കപൂറും രാകുൽ പ്രീത് സിംഗും പ്രധാന കഥാപാത്രങ്ങൾ ആകുന്ന “സര്‍ദാര്‍ കാ ഗ്രാന്‍ഡ്‌സണ്‍” നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും

അര്‍ജുന്‍ കപൂറും രാകുല്‍ പ്രീത് സിംഗും പ്രധാന കഥാപാത്രങ്ങൾ ആകുന്ന പുതിയ ചിത്രം സര്‍ദാര്‍ കാ ഗ്രാന്‍ഡ്‌സണ്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിലെ നായകനായ അര്‍ജുന്‍ കപൂറാണ് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുമെന്ന കാര്യം പ്രഖ്യാപിച്ചത്.

ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കാഷ്‌വി നായരാണ്. ഭൂഷണ്‍ കുമാര്‍, ജോണ്‍ അബ്രഹാം, നിഖില്‍ അദ്വാനി, മധു ഭോജ്വാനി, കൃഷന്‍ കുമാര്‍, മോനിഷ അദ്വാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻറെ നിർമ്മാണം. നീന ഗുപ്തയും സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

ഇന്ത്യൻ അതിര്‍ത്തിയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള രണ്ട് പേരുടെ പ്രണയക്കഥയാണ് സിനിമയുടെ പ്രമേയം. സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് അനുജ ചൗഹാന്‍, അമിതോഷ് നാഗ്പാല്‍, കാഷ്‌വി നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. പ്രണയത്തിൽ കുടുംബത്തിൻറെ പങ്ക് കൂടി വിഷയം ആകുന്ന സിനിമ ആണെന്നാണ് വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 നവംബറില്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല് കൊറോണ സാഹചര്യം സിനിമയുടെ റിലീസ് നീട്ടുക ആയിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...