‘ആർട്ടിക്കിൾ 15’ ഇന്ത്യൻ സിനിമയിലെ സാമൂഹിക – രാഷ്ട്രീയ സിനിമകളിൽ ഏറ്റവും മികച്ചതെന്ന് പൃഥ്വിരാജ്‌

അനുഭവ്‌ സിൻഹ സംവിധാനം ചെയ്ത്‌ ആയുഷ്‌മാൻ ഖുറാന മുഖ്യ വേഷത്തിലെത്തിയ സിനിമയാണ് Article 15. കഴിഞ്ഞ ജൂൺ 28ന് തിയേറ്ററുകളിലെത്തിയ സിനിമക്ക്‌ വൻ പ്രശംസയായിരുന്നു ലഭിച്ചത്‌. ഒരു സാമൂഹിക – രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിട്ട്‌ കൂടി 70 കോടിക്കടുത്ത്‌ ബോക്സ്‌ ഓഫീസിൽ നിന്നും ചിത്രം സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി പൃഥ്വിരാജ്‌ എത്തിയിരിക്കുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ മികച്ച സോഷ്യോ – പൊളിറ്റികൾ സിനിമയാണ് ആർട്ടികിൾ 15 എന്നാണ് പൃഥ്വി പറഞ്ഞത്‌. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പൃഥ്വി അഭിപ്രായം രേഖപ്പെടുത്തിയത്‌.

പൃഥ്വി ഇട്ട ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ട്‌ നടൻ ആയുഷ്മാനും മറുപടി നൽകിയിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments