ടിക്.ടിക്.ടിക് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ശക്തി സൗന്ദർ രാജൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ടെഡ്ഡി. ആര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരു ടെഡ്ഡി ബെയറാണ് മറ്റൊരു സുപ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ രസകരവും അതുപോലെ ത്രില്ലിംഗുമായ ആദ്യ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി.
സയേഷ നായികയായി എത്തുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഡി. ഇമ്മൻ ആണ്. സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജ്ഞാനവേൽ രാജ നിർമിക്കുന്ന സിനിമ മേയിൽ ആയിരിക്കും തിയേറ്ററുകളിലെത്തുക.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)