ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2-ൽ കമലിനോടൊപ്പം ആര്യയും !!

ശങ്കർ സംവിധാനം ചെയ്ത്‌ കമൽ ഹാസൻ അഭിനയിക്കുന്ന ഇന്ത്യൻ 2 ൽ നടൻ ആര്യയും ഉണ്ടെന്ന് റിപ്പോർട്ടുകൾ. ചെന്നൈയിൽ ഷൂട്ടിംഗ്‌ ആരംഭിച്ച ചിത്രത്തിൽ ദുൽഖർ, സിദ്ധാർത്ഥ്‌ എന്നീ താരങ്ങളുടെ പേരും മുൻപ്‌ വ്യാപകമായി കേട്ടിരുന്നെങ്കിലും സിനിമയുമായി ബന്ധപ്പെട്ടവർ ഔദ്യോഗിക സ്ഥിതീകരണം ഒന്നും തന്നെ നൽകിയിട്ടില്ലായിരുന്നു. ഇപ്പോൾ നടൻ ആര്യ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ ഉടൻ തന്നെ ഔദ്യോഗികമായി അറിയിപ്പ്‌ ഉണ്ടാകുമെന്നാണ് കരുതുന്നത്‌.

ലൈക പ്രൊഡക്ഷൻസ്‌ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായികയായി എത്തുന്നത്‌. അനിരുദ്ധ്‌ സംഗീതം നൽകുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററിൽ എത്തുമെന്നാണ് കരുതുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments