വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിനൊരുങ്ങി ആശാ ശരത്തിന്റെ മകള്‍ ഉത്തര

ഏറെ വൈകിയാണ് എത്തിയതെങ്കിലും മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആശാ ശരത്. ഇപ്പോഴിതാ അമ്മയുടെ പാത പിന്തുടര്‍ന്ന് മകള്‍ ഉത്തര ശരത്തും സിനിമയിലേക്കെത്തുകയാണ്. ആശയ്‌ക്കൊപ്പം തന്നെയാണ് ഉത്തരയുടെ ആദ്യ ചിത്രവും.

മനോജ് കാന സംവിധാനം ചെയ്യുന്ന ഖെദ്ദ എന്ന ചിത്രത്തിലാണ് അമ്മയും മകളും പ്രദാന കഥാപാത്രങ്ങളാകുന്നത്. സിനിമയുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമാണിത്. അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.