മായാനദിക്ക്‌ ശേഷം ആഷിക്‌ അബു വീണ്ടും; ഫഹദ്‌, ടോവിനോ, ആസിഫ്‌, പാർവതി, റിമ ഒന്നിക്കുന്ന ‘വൈറസ്‌’ ഷൂട്ടിംഗ്‌ ആരംഭിച്ചു..!!

മായാനദി എന്ന മലയാള സിനിമ പ്രേക്ഷകർ നെഞ്ചോട്‌ ചേർത്ത പ്രണയ കാവ്യത്തിന് ശേഷം ആഷിക്‌ അബു സംവിധാനം ചെയ്യുന്ന ‘വൈറസ്‌’ കോഴിക്കോട്‌ ചിത്രീകരണം ആരംഭിച്ചു. പാർവതി, ടോവിനോ തോമസ്‌, ആസിഫ്‌ അലി, റിമ കല്ലിങ്കൽ, സൗബിൻ എന്നിവരോടൊപ്പം സുപ്രധാന റോളിൽ ഫഹദ്‌ ഫാസിലും എത്തുന്നു. പോയ വർഷം കേരളക്കരയാകെ ഭീതി പടർത്തി കോഴിക്കോട്‌ നഗരത്തെ വിഴുങ്ങിയ ‘നിപ്പ’ വൈറസിനെ ആസ്പദമാക്കിയാണ് ആഷിക്‌ അബു ‘വൈറസ്‌’ എന്ന സിനിമ ഒരുക്കുന്നത്‌. ഒരു വമ്പൻ താരനിര തന്നെ അണി നിരക്കുന്ന ചിത്രം OPM ബാനറിൽ ആഷിക്‌ അബു തന്നെയാണ് നിർമ്മിക്കുന്നത്‌.

Tovino, Rima and Ashiq at #Virus location
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments