നിവിൻ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന പുതിയ സിനിമയാണ് ‘മഹാവീര്യർ’. സിനിമയുടെ ചിത്രീകരണ ഇടവേളയിലെ രസകരമായ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് ആസിഫ്. ഫേസ്ബുക്കിലൂടെയാണ് ആസിഫ് ചിത്രം പങ്കുവെച്ചത്. നല്ല സുഹൃത്തുക്കൾ നിങ്ങളെ മണ്ടത്തരങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ സമ്മതിക്കില്ല. എന്റെ ‘പാർട്ണർ ഇൻ ക്രൈ’മിനെ പരിചയപ്പെടുക എന്നും ആസിഫ് ചിത്രത്തിന്റെ ഒപ്പം കുറിക്കുന്നു. എബ്രിഡ് ഷൈൻ ആണ് ‘മഹാവീര്യർ’ സംവിധാനം ചെയ്യുന്നത്.
നിവിനും ആസിഫും ഒരു കണ്ണാടിയിൽ മുഖം ചേർത്ത് വെച്ചിരിക്കുന്നതാണ് ചിത്രം. ചില അണിയറ പ്രവർത്തകരെയും പിന്നിൽ കാണാം. ഇത് അജുവിന് വേണ്ടി ആണ് എന്നും കുറുപ്പിന്റെ ഒടുവിലുണ്ട്. എട്ടു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത് എന്ന് തോന്നുന്നേയില്ല. മഹാവീര്യറിനായി ആകാംഷയോടെ കാത്തിരിക്കുന്നു എന്നും കുറിപ്പിൽ ആസിഫ് പറയുന്നു. നേരത്തെ ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
കന്നഡ താരം ഷാൻവി ശ്രീയാണ് മഹാവീര്യറിലെ നായിക. ലാൽ, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.



