അജയ് വാസുദേവ് ചിത്രം നാലാംതൂണിൽ ആസിഫ് അലി നായകനാകുന്നു

ആസിഫ് അലി പ്രാധാന കഥാപാത്രം ആകുന്ന നാലാംതൂണിന്റെ പൂജ എറണാകുളത്ത് നടന്നു. അജയ് വാസുദേവ് ആണ് സിനിമയുടെ സംവിധാനം. എറണാകുളത്ത് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരുന്നു പൂജ ചടങ്ങുകൾ.

സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട്, നിത പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തും. ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.

കോവിഡ് കാലത്തെ രാഷ്ട്രീയം ആണ് സിനിമ ചർച്ച ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് ഈ ചിത്രം. രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ അജയ് വാസുദേവ്.