ഓമനക്കുട്ടന് ശേഷം ഇബ്‌ലീസുമായി രോഹിതും ആസിഫും വരുന്നു; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി..!

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്ന നിരൂപക ശ്രദ്ധ നേടിയ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും ആസിഫ് അലിയുമായി ഒന്നിക്കുകയാണ് രോഹിത് വി.എസ്. ഇബ്‌ലീസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ടോവിനോ തോമസ് ആണ് ഫെയ്‌സ്ബുക്ക് പേജ്ലൂടെ പുറത്തിറക്കിയത്.

മഡോണ സെബാസ്റ്റ്യൻ പ്രേമത്തിന് ശേഷം വീണ്ടും മലയത്തിലേക്ക് എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മൈ ഡിയർ കുട്ടിച്ചാത്തൻ, ഓഹ് ഫാബി പോലുള്ള ചിത്രങ്ങൾ വന്ന മലയാളത്തിലേക്ക് അത്തരത്തിൽ ഒരു ജോണറിന്റെ തിരിച്ചുവരവ് ആയിരിക്കും ഇബ്‌ലീസ്.

അഖിൽ ജോർജ് ഛായാഗ്രഹണം നടത്തുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ആഗസ്റ്റ് 3ന് ചിത്രം റിലീസ് ചെയ്യും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments