ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ആസിഫ് അലിക്കൊപ്പം ഒന്നിക്കുകയാണ് ജിസ് ജോയ്. മൂന്നാം ചിത്രവും ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം സൺഡേ ഹോളിഡേ വിജയഘോഷത്തിനിടെ സംവിധായകൻ ലാൽ ജോസ് ആണ് അന്നൗൻസ് ചെയ്തത്. ‘വിജയ് സൂപ്പറും പൗര്ണമിയും’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.
സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ.കെ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ജിസ് ജോയ് തന്നെയാണ് ഒരുക്കുന്നത്.