രണ്ടര ലക്ഷം കാഴ്ചക്കാരുമായി ആസിഫ്‌ അലി – ജിസ്‌ ജോയ്‌ ടീമിന്റെ ‘വിജയ്‌ സൂപ്പറും പൗർണമിയും’ ടീസർ..!!

ബൈസിക്കിൾ തീവ്സ്‌, സൺഡേ ഹോളിഡേ‌ എന്നീ സൂപ്പർഹിറ്റ്‌ ചിത്രങ്ങൾക്ക്‌ ശേഷം ആസിഫ്‌ അലിയെ നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണ് ‘വിജയ്‌ സൂപ്പറും പൗർണമിയും’. ചിത്രത്തിന്റെ ടീസർ 2 ദിവസം മുൻപ്‌ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്‌. ഫേസ്ബുക്കിലും യൂട്യൂബിലുമായി പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്‌‌. ഒരു ഗംഭീര ഫീൽഗുഡ്‌ സിനിമയായിരിക്കും എന്നുറപ്പ്‌ തരുന്ന മികച്ച ഒരു ടീസർ തന്നെയാണ് ചിത്രത്തിന്റെതായി പുറത്ത്‌ വന്നത്‌.

ഫേസ്ബുക്കിൽ ഒന്നര ലക്ഷത്തിലധികവും യൂട്യൂബിൽ 1 ലക്ഷത്തിനുമേലെയും ആളുകളും ഇതിനോടകം ടീസർ കണ്ടു കഴിഞ്ഞു.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്‌. ആസിഫ്‌ അലി, ഐശ്വര്യ എന്നിവരെ കൂടാതെ സിദ്ധിഖ്‌, അജു വർഗീസ്‌, ജോസഫ് അന്നംകുട്ടി ജോസ്‌, ദർശന, ബാലു വർഗീസ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിൽ നിർമ്മിക്കുന്ന ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.

 

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments