ധനുഷിനെയും മഞ്ജു വാര്യരെയും പുകഴ്തി ഉണ്ണി മുകുന്ദൻ; അസുരൻ ഈ വർഷത്തെ മികച്ച സിനിമയെന്ന് താരം

അഭിപ്രായങ്ങൾക്കും കളക്ഷൻ റെക്കോർഡുകൾക്കും പുറമെ ഇപ്പോഴും നിലക്കാത്ത കൈയ്യടി നേടിക്കൊണ്ട്‌ ധനുഷ്‌ – വെട്രിമാരൻ കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രം ‘അസുരൻ’ കുതിക്കുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായ ആദ്യ തമിഴ്‌ സിനിമയെന്ന വിശേഷണവുമായി എത്തിയ ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്‌. ഇപ്പോളിതാ മഞ്ജുവിനെയും അസുരൻ എന്ന സിനിമയെയും അഭിനന്ദിച്ച്‌ നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരിക്കുകയാണ്. താൻ ഈ വർഷം കണ്ട മികച്ച സിനിമയാണ് അസുരൻ എന്ന് പറയുന്ന ഉണ്ണി മഞ്ജു വാര്യരുടെയും ധനുഷിന്റെയും അഭിനയത്തെയും വാനോളം പുക്ഴ്തുകയുണ്ടായി. ഇനിയും കാണാത്തവരോട്‌ ചിത്രം തിയേറ്ററിൽ തന്നെ പോയി കാണാനും താരം പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments