ക്വീനിലെ ചിന്നുവിൽ നിന്നും ലൂസിഫറിലെ ജാൻവിയിലേക്ക്‌; സനിയയുടെ കിടിലൻ പോസ്റ്റർ പുറത്തിറങ്ങി !!

ക്വീൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതയായ താർമാണ് സാനിയ ഇയ്യപ്പൻ. ചിന്നുവായി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കഥാപാത്രത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു. പിന്നീട്‌ ജയസൂര്യ – രഞ്ജിത്‌ ശങ്കർ ടീമിന്റെ പ്രേതം 2ലും സാനിയ അഭിനയിക്കുകയുണ്ടായി. ഇപ്പോൾ ഇതാ വീണ്ടും സാനിയയുടെ ഒരു കിടിലൻ സിനിമ വരികയാണ്. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിൽ ആണ് സാനിയ അഭിനയിക്കുന്നത്‌. ജാൻവി എന്ന കഥാപാത്രമായിട്ടാകും ചിത്രത്തിൽ സാനിയ എത്തുക. സാനിയയുടെ ക്യാരക്റ്റർ പോസ്റ്റർ അണിയറ പ്രവർത്തകർ ഇന്ന് പുറത്തുവിട്ടു.

ചിത്രത്തിൽ മഞ്ജു വാര്യർ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ മകളായിട്ടാകും സാനിയ പ്രത്യക്ഷപ്പെടുക. ഈ മാസം അവസാനം തിയേറ്ററുകളിൽ എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലർ ഉടനെ തന്നെ ഉണ്ടെന്നാണ് സൂചന.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments