കോഹ്‌ലിയുടെ സെഞ്ച്വറി പാഴായി; റാഞ്ചിയിൽ ഇന്ത്യക്ക്‌ 32 റൺസ്‌ തോൽവി !!

വിരാട്‌ കോഹ്‌ലി കരിയറിലെ 41ആം സെഞ്ച്വറി നേടിയ ആസ്ത്രേലിയയുമായുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക്‌ 32 റൺസ്‌ പരാജയം. ആദ്യം ബാറ്റ്‌ ചെയ്ത ആസ്ത്രേലിയ ഉയർത്തിയ 314 റൺസ്‌ വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യക്ക്‌ 281 റൺസ്‌ എടുക്കാനെ സാധിച്ചുള്ളു. ഓപ്പണർമാരായ ക്വാജയും ഫിഞ്ചുമാണ് ആസ്ത്രേലിയക്ക്‌ ശക്തമായ റൺസ്‌ നേടുന്നതിൽ പ്രധാന പങ്കുവഹിച്ചത്‌. 193 റൺസ്‌ ആണ് ആദ്യ വിക്കറ്റിൽ ഇരുവരും നേടിയെടുത്തത്‌. ഫിഞ്ച്‌ 93ഉം ക്വാജ 104ഉം റൺസ്‌ നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 281 റൺസിൽ എല്ലാവരും പുറത്തായി. ക്യാപ്റ്റൻ കോഹ്‌ലി നേടിയ സെഞ്ച്വറി അക്ഷരാർത്ഥത്തിൽ പാഴായി. കോഹ്‌ലി ഏകദിന ക്രിക്കറ്റിൽ നേടിയ 41 സെഞ്ച്വറികളിൽ ഇന്ത്യയുടെ എട്ടാമത്തെ തോൽവി മാത്രമാണിത്‌. ഞായറാഴ്ച മൊഹാലിയിൽ ആണ് നാലാമത്തെ ഏകദിനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments