ഇന്ത്യയുടെ അഭിമാന ഫുട്ബോൾ താരം സുനിൽ ഛേത്രിക്ക് വീണ്ടും റെക്കോർഡ്. നിലവിലെ ആക്റ്റീവ് കളിക്കാരിൽ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ഈ അഭിമാന താരം. 68 ഗോളുകളോടെ മെസ്സിക്കൊപ്പം ആയിരുന്ന ചേത്രി ഇന്നലെ നടന്ന മത്സരത്തിൽ തജിക്കിസ്ഥാനോട് ഇരട്ട ഗോളുകൾ നേടിയതോടെ 70 ഗോളുകളുമായി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ ആണ് ഒന്നാമൻ. 88 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിന് വേണ്ടി നേടിയിട്ടുള്ളത്.

Subscribe
Login
0 Comments