ഏവരും ആകാശംയോടെ കാത്തിരുന്നു കണ്ട അവഞ്ചേഴ്സ് അഞ്ചാം ദിനത്തിലും കരുത്തോടെ തന്നെ തീറ്ററുകളിൽ മുന്നേറുകയാണ്. ഇതിനോടകം തന്നെ 250 കോടിയോളം രൂപയാണ് ഈ ഹോളിവുഡ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. തുടർച്ചയായി 50 കോടിയോളം പ്രതിദിനം നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് ഒരു ഹോളിവുഡ് സിനിമ നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ആഴ്ച കളക്ഷനും ഇതോടെ കരസ്ഥമാക്കി.
ലോകമെങ്ങു നിന്നും 1.4 ബില്യൺ ഡോളർ ആണ് എൻഡ് ഗെയിം ഇതുവരെ നേടിയെടുത്തത്. ക്രിടിക്സും ട്രേഡ് അനലിസ്റ്റുകളും ഈ ചിത്രം അവതാറിന്റെ കളക്ഷൻ തകർക്കുമെന്ന് പറയുമ്പോൾ ആരാധകരും സിനിമ പ്രേമികളും ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്.



