‘അയ്യപ്പനും കോശിയും’ ഇനി കന്നഡയിലും

റിലീസ്‌ ആയി 1 വർഷം പിന്നിട്ടിട്ടും അയ്യപ്പനും കോശിയും തരംഗം തുടരുകയാണ്. കഴിഞ്ഞ വർഷം വിടപറഞ്ഞ സംവിധായകൻ സച്ചി ഒരുക്കിയ ചിത്രം 2020 ഫെബ്രുവരിയിൽ ആയിരുന്നു തിയേറ്ററുകളിലെത്തിയത്‌. കേരളത്തിലും ഗൾഫ്‌ നാടുകളിലും ഗംഭീര കളക്ഷനുകൾ നേടിയിരുന്നു. സിനിമ ഡിജിറ്റൽ റിലീസ്‌ ആയതിന് ശേഷം മലയാളികൾക്ക്‌ പുറമെ മറ്റു സംസ്ഥാനത്ത്‌ നിന്നുള്ള ആളുകളും സിനിമയെ പ്രശംസിച്ച്‌ രംഗത്ത്‌ വന്നു.

നിലവിൽ ഇതിനോടകം 3 ഭാഷകളിലേക്ക്‌ സിനിമയുടെ റീമേക്ക്‌ അവകാശം വിറ്റുപോയി. തമിഴ്‌, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലാണ് വിറ്റു പോയത്‌. ഇതിൽ തെലുഗിൽ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും വന്നു കഴിഞ്ഞു. ഹിന്ദിയിൽ ജോൺ എബ്രഹാം ആണ് റീമേക്ക്‌ അവകാശം നേടിയത്‌. ഇപ്പോൾ ഇതാ ഇവക്ക്‌ പുറമെ ചിത്രം കന്നഡയിലും റീമേക്ക്‌ അവകാശം വിറ്റുപോയിരിക്കുകയാണ്. വലിയ്‌ തുകക്ക്‌ ആണ് കന്നഡയിലെ റിമേക്ക്‌ അവകാശം വിറ്റതെന്നാണ് അറിയുന്നത്‌.