ലെറ്റർബോകസിന്റെ 2020 ലെ മികച്ച ആക്ഷൻ സിനിമയായി ‘അയ്യപ്പനും കോശിയും’

സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ, അഭിനിവേശം എന്നിവയെ ബേസ് ചെയ്തത് നിലകൊള്ളുന്ന ഒരു സോഷ്യൽ ആപ്ലിക്കേഷൻ ആണ് ലെറ്റർ ബോക്സ് ഡി. സിനിമയിലെ അംഗങ്ങളുടെ അഭിരുചികൾ പങ്കുവെക്കുന്നതിന്‌ വേണ്ടി നിലകൊള്ളുന്ന ഇൗ സൈറ്റ് IMDb പോലെ ആളുകൾക്ക് റേറ്റിംഗ് നൽകാൻ പറ്റുന്ന മറ്റൊരു ലോകോത്തര വെബ് സൈറ്റ് ആണ്. IMDb യിൽ നിന്നും വ്യത്യസ്തമായി കൂടുതലും ക്രിട്ടിക്സും കടുത്ത സിനിഫിലുകളും ഒക്കെ ആണ് ഇവിടെ കൂടുതൽ ആയും കാണാറുള്ളത്. ഇൗ ലെറ്റർ ബോക്സിന്റെ 2020 ലെ മികച്ച ആക്ഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് മലയാള സിനിമയായ അയ്യപ്പനും കോശിയും ആണ്. ഹോളിവുഡ് അടക്കമുള്ള ചിത്രങ്ങൾ വരെ കുറവ് റിലീസ് ചെയ്ത വർഷം ആയിരുന്നു 2020 എങ്കിലും കഴിഞ്ഞ വർഷം ” Avengers : Endgame ” ഇരുന്ന സ്ഥാനത്ത് ആണ് ഇന്ന് അയ്യപ്പനും കോശിയും തിരഞ്ഞെടുക്കപ്പെട്ടത്. 2019 ലെ പല അവാർഡ്കളിൽ ആയിട്ട് കുമ്പളങ്ങി നൈറ്റ്സും , സൂപ്പർ ഡീലക്സും പല സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു എങ്കിലും ഒന്നാം സ്ഥാനത്ത് ഒരു മലയാള സിനിമ കാണുന്നത് ഇത് ആദ്യമായിട്ട് ആണ്. സൂര്യയുടെ കഴിഞ്ഞ വർഷത്തെ ഒടിടി റിലീസ് ആയ സൂറരൈ പോട്ട്രു പുതിയ ലിറ്റിൽ മൂന്നാമത് ആയിട്ട് ഉണ്ട്.