അട്ടപ്പാടിയിലെ വിദ്യാർത്ഥികൾക്കായി പ്രദർശനം നടത്തി ‘അയ്യപ്പനും കോശിയും’

പൃഥ്വിരാജ് – ബിജു മേനോൻ എന്നിവർ വീണ്ടും ഒന്നിച്ച്‌ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും അട്ടപ്പാടിയിലെ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ച വിശേഷമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കറങ്ങി നടക്കുന്നത്. വലിയ വിജയമായിക്കൊണ്ടിരിക്കുന്ന ചിത്രം അട്ടപ്പാടിയിലും പരിസരങ്ങളിലുമായിട്ടാണ് ചിത്രീകരിച്ചിരുന്നത്. ചിത്രത്തിന്റെ കഥയും അത്തരം പരിസരത്തു തന്നെ നടക്കേണ്ട ഒന്നാണ്. മുന്നേ ചിത്രത്തിലെ താരങ്ങൾ ഇവിടേക്ക് സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ഈ പ്രദർശനവും നടന്നിരിക്കുന്നത്. അട്ടപ്പാടിയിലെ എ പി ജെ അബ്ദുൽ കലാം ഇന്റർനാഷണൽ റെസിഡൻഷ്യൽ ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക്‌ വേണ്ടിയാണ് പ്രത്യേക പ്രദർശനം ഒരുക്കിയത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments