അയ്യപ്പനും കോശിയും തമിഴ് റീമേക്ക്‌ അവകാശം വൻ തുകക്ക്‌ സ്വന്തമാക്കി ‘ആടുകളം’ പ്രൊഡ്യൂസർ

വൻ വിജയമായി മാറിയ പൃഥ്വിരാജ് – ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയും തമിഴ് റീമേക്ക്‌ അവകാശം സ്വന്തമാക്കി തമിഴ്‌ നിർമ്മാതാവ്‌ കതിരേശൻ. മുൻപ് ജിഗർത്തണ്ട, ആടുകളം എന്നീ ചിത്രങ്ങൾ നിർമിച്ച കതിരേശൻ വലിയ തുകയ്ക്ക് ആണ് അയ്യപ്പനും കോശിയും സ്വന്തമാക്കിയത്. സച്ചി സംവിധാനം ചെയ്ത്‌ രഞ്ജിത്‌, ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക്‌ബസ്റ്റർ ഹിറ്റുകളിൽ ഒന്നാണ്. കേരളത്തിലും ഗൾഫ്‌ നാടുകളിലും മികച്ച കളക്ഷൻ നേടിയ ചിത്രം ഡിജിറ്റൽ, ടെലിവിഷൻ അവകാശം വിറ്റതിലൂടെയും വൻ ലാഭം നിർമ്മാതാവിന് നേടിക്കൊടുത്തിട്ടുണ്ട്‌. തമിഴ്‌ അവകാശം പോയതിന് പിന്നാലെ മറ്റു സൗത്ത്‌ ഇന്ത്യൻ ഭാഷകളിലേക്ക്‌ കൂടി ചിത്രത്തിന്റെ റീമേക്ക്‌ അവകാശം വിറ്റുപോകുമോ എന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments