അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഭീംല നായക്കിന്റെ ടൈറ്റിൽ ഗാനം പുറത്ത്

അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ‘ഭീംല നായകിന്റെ’ ടൈറ്റിൽ ഗാനം പുറത്ത്. പവൻ കല്യാണിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം റിലീസ് ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

Bheemla Nayak title song

രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍.എസ് ആണ്. സംഗീത സംവിധായകനൊപ്പം ശ്രീ കൃഷ്ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവരാണ് ആലാപനം. ‘അയ്യപ്പനും കോശി’യിലെ ടൈറ്റില്‍ സോംഗ് ഏറെ പ്രേക്ഷകശ്രദ്ധ ആര്‍ജ്ജിച്ച ഒന്നായിരുന്നു. സാഗര്‍ കെ.ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

മലയാളത്തിൽ മിന്നുന്ന വിജയം കൊയ്ത ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത് ബിജു മേനോനും, പൃഥ്വിരാജും തകർത്തഭിനയിച്ച അയ്യപ്പനും കോശിയും. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. പവൻ കല്യാണിന്റെ ആരാധകരെ കയ്യിലെടുക്കാനുള്ള ചേരുവകളൊക്കെ ചിത്രത്തിൽ ഉണ്ടായിരിക്കും. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം ജൂലൈ അവസാനം പുനരാരംഭിച്ചിരുന്നു. 2022 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...