ഈ ദശകത്തിലെ ആദ്യ 10 മില്യൺ യൂട്യൂബ് വ്യൂസ് നേടുന്ന മലയാള ഗാനം; അയ്യപ്പനും കോശിയിലെ ‘കളക്കാത്ത’ക്ക്‌ പുതിയ റെക്കോർഡ്‌

ഈ വർഷത്തെയും ദശകത്തിലെയും ആദ്യ 10 മില്യൺ യൂട്യൂബ് വ്യൂസ് അഥവാ 1 കോടി സ്വന്തമാക്കികൊണ്ടു അയ്യപ്പനും കോശിയിലെയും ടൈറ്റിൽ ഗാനം. സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ് – ബിജുമേനോൻ ചിത്രത്തിലെ സംഗീതം നിർവഹിച്ചത് ജേക്സ്‌ ബിജോയ് ആയിരുന്നു. നഞ്ചമ്മ എന്ന സ്ത്രീ ആലപിച്ച ഗാനം വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ പത്തു ലക്ഷം വ്യൂസ് തികച്ചതോടെ മറ്റൊരു റെക്കോര്ഡ് കൂടി ആയിരിക്കുകയാണ്. മുൻപ്‌ ഏറെ തരംഗമായ രണം എന്ന പൃഥ്വിരാജ്‌ ചിത്രത്തിലെ ടൈറ്റിൽ ഗാനവും ജേക്സ്‌ ബിജോയ്‌ തന്നെ ആയിരുന്നു ഒരുക്കിയിരുന്നത്‌. നിലവിൽ മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭരായ സംഗീതഞ്ജരുടെ കൂട്ടത്തിൽ ആണ് ജേക്സിന് സ്ഥാനം. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലും തന്റേതായ സ്ഥാനം ഇതിനോടകം ജേക്സ്‌ നേടിയിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments