മാമാങ്കത്തിന് ശേഷം കാനഡയിൽ റെക്കോർഡ്‌ റിലീസുമായി അയ്യപ്പനും കോശിയും

കേരളത്തിന് പുറമെ മലയാള സിനിമക്ക്‌ എടുത്ത്‌ പറയാൻ ഉണ്ടായിരുന്ന ഒരേയൊരു ഓവർസ്സീസ്‌ മാർക്കറ്റ്‌ ഗൾഫ്‌ മേഖല മാത്രമായിരുന്നു. എന്നാൽ ഒടിയൻ, ലൂസിഫർ തൊട്ട്‌ ലോകത്തിന്റെ നാനാഭാഗത്തും വലിയ തോതിലുള്ള റിലീസുകൾ ആണ് പല മലയാള സിനിമക്കും ലഭിച്ചത്‌. മാമാങ്കം എന്ന മമ്മൂട്ടി ചിത്രം മലയാള സിനിമ ഇന്നേവരെ റിലീസ്‌ ചെയ്യാത്ത രാജ്യങ്ങളിൽ വരെ റിലീസ്‌ ചെയ്ത്‌ റെക്കോർഡ്‌ സൃഷ്ടിച്ചു. ഇപ്പോൾ ഫെബ്രുവരി 7ന് റിലീസ്‌ പ്രഖ്യാപിച്ചിരിക്കുന്ന പൃഥ്വിരാജ്‌ ചിത്രം അയ്യപ്പനും കോശിയും കാനഡയിൽ മാത്രം 21 സ്ഥലത്താണ് റിലീസ്‌ ചെയ്യാനിരിക്കുന്നത്‌. ഇത്‌ കാനഡയിൽ നിലവിലെ രണ്ടാമത്തെ വലിയ മലയാളം റിലീസ്‌ ആണ്. 30 സ്ഥലങ്ങളിൽ റിലീസ്‌ ചെയ്ത മാമാങ്കം ആണ് മുന്നിൽ. മോഹൻലാലിന്റെ ഒടിയൻ 18ഉം ലൂസിഫർ 15ഉം ഇടങ്ങളിൽ റിലീസ്‌ ചെയ്തിട്ടുണ്ട്‌. ‘2 കേരള’ എന്ന വിതരണ കമ്പനിയാണ് അയ്യപ്പനും കോശിയും കാനഡയിൽ റിലീസിനെത്തിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments